o MAHE NEWS
Latest News


 


 മാഹി കോവിഡ്-19 റിപ്പോർട്ട്

20-11-2020, 6.30 PM


   ഇന്ന് മാഹിയിൽ 14 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 8  പോസിറ്റീവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും  4 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം  ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു   ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പാറക്കലിലെ ഒരാൾക്കും ചാലക്കരയിലെ മൂന്ന് പേർക്കും പള്ളൂർ നാലുതറയിലെ ഒരാൾക്കും, മാഹി മുണ്ടോക്കിലെ ഒരാൾക്കും

ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പാറക്കലിൽ  താമസിക്കുന്ന ഒരാൾക്കും പന്തക്കലിൽ താമസിക്കുന്ന ഒരാൾക്കും, ഈസ്റ്റ് പള്ളൂരിൽ  താമസിക്കുന്ന ഒരാൾക്കും മാഹി സ്പോർട്സ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ഒരാൾക്കും ചെമ്പ്രയിലെ ഒരാൾക്കും പള്ളൂർ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഒരാൾക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഇരട്ടപ്പിലാക്കൂലിലും നാലുതറയിലും താമസിക്കുന്ന രണ്ട് പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  150 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 22 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 20-11-2020) - 100. 


ഒരു രോഗി വെൻറിലേറ്ററിൻ്റെ സഹായത്തോടെ ഐ.സി.യു.വിൽ ആണ്.



Post a Comment

Previous Post Next Post