o MAHE NEWS
Latest News


 


 മാഹി കോവിഡ്-19 റിപ്പോർട്ട്

06-11-2020, 6.30 PM


   ഇന്ന് മാഹിയിൽ 11 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 10 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും  ഒരു പോസിറ്റീവ് ഫലം

ട്രൂനാറ്റ്  ടെസ്റ്റിലൂടെയും  ലഭ്യമായതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ  പള്ളൂർ ശ്രീ നാരായണ സ്കൂളിന്   സമീപം താമസിക്കുന്ന ഒരാൾക്കും പന്തക്കൽ കണ്ണിച്ചാംകണ്ടി കോളനിയിൽ താമസിക്കുന്ന രണ്ട് പേർക്കും പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന  ഒരു പോലീസ്കാരനും ചെമ്പ്ര രമാലയം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയ്ക്കും  ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


 മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന 69 വയസ്സുള്ള ഒരു സ്ത്രീക്കും ചെമ്പ്ര പൊതുവാച്ചേരി സ്കൂളിന് സമീപം താമസിക്കുന്ന ഒരു 33കാരനും മാഹി ഫിഷിംഗ് ഹാർബറിനടുത്ത്  താമസിക്കുന്ന രണ്ട് പേർക്കും നീരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.   


വളവിൽ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ഒരു പോലീസ്കാരനും ചാലക്കര കേര ഇൻഡസ്ട്രീസിന് സമീപം താമസിക്കുന്ന ഒരാൾക്കും   രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  128 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 12 പേര്‍ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 06-11-2020) - 145



Post a Comment

Previous Post Next Post