*മാഹിയിൽ ഇന്ന് 17 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു*
മാഹിയിൽ ഇന്ന് 17 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ 14 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് ഫലം കേരളത്തിൽ നിന്ന് ലഭിച്ചതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പള്ളൂർ പൂശാരി കോവിലിനടുത്ത് താമസിക്കുന്ന മൂന്ന് പേർക്കും ചൂടിക്കോട്ട ശ്രീ കൃഷ്ണ ഭജന സമിതി റോഡിനടുത്ത് താമസിക്കുന്ന ഒരാൾക്കും ഈസ്റ്റ് പള്ളൂരിൽ ഡാഡി മുക്കിനടുത്ത് രണ്ടു വീടുകളിലെ നാല് പേർക്കും ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് താമസിക്കുന്ന രണ്ട് പേർക്കും
ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൂടിക്കോട്ട പി. കെ. രാമൻ സ്കൂളിനു സമീപം താമസിക്കുന്ന നാല് പേർക്കും പള്ളൂർ കമ്മ്യൂണിറ്റി ഹാളിൽ സമീപത്തുള്ള രണ്ട് പേർക്കും പള്ളൂർ വി. എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന ഒരു കുട്ടിക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 151 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 16 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 10-11-2020) - 148

Post a Comment