o പ്രതിഷേധം കനക്കുന്നു: പെട്രോൾ പമ്പുകൾക്കെതിരെ കോർഡിനേഷൻ കമ്മിറ്റി
Latest News


 

പ്രതിഷേധം കനക്കുന്നു: പെട്രോൾ പമ്പുകൾക്കെതിരെ കോർഡിനേഷൻ കമ്മിറ്റി

 പ്രതിഷേധം കനക്കുന്നു:
പെട്രോൾ പമ്പുകൾക്കെതിരെ കോർഡിനേഷൻ കമ്മിറ്റി



പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ നടന്ന ജനകീയ കൂട്ടായ്മയിൽ വെച്ചു  മാഹീ മേഖലയിൽ  വിവിധ പ്രദേശങ്ങളിൽ ആയി ഉണ്ടായിരുന്ന പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ചോർന്നു കുടിവെള്ളം മുട്ടിയ പ്രദേശങ്ങളിലെ  കോൺഫെഡറേഷൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. എഗൈൻസ്റ്റ് പെട്രോൾ പമ്പ്  ചൊക്ലി- ഈസ്റ്റ് പള്ളൂർ  റോഡ് , സേവ് ഔർ വാട്ടർ മാർവെൽ ചൊക്ലി , കുഞ്ഞിപ്പുര മുക്ക് റെസിഡൻസ് ആക്ഷൻ കമ്മിറ്റി ചാലക്കര, പെട്രോൾ പമ്പ്  വിരുദ്ധ സമിതി പന്തക്കൽ എന്നീ  സമിതികൾ ഒന്നായി ചേർന്നു ജോയിൻ്റ് ആക്ഷൻ കൗൺസിൽ എഗൈൻസ്റ്റ് ഫ്യൂവൽ കണ്ടാമിനേഷൻ  മാഹീ ഏരിയ എന്ന പേരിൽ സംഘടന രൂപീകരിച്ചു. ചടങ്ങിൽ  കെ.പീതാംബരൻ സ്വാഗതവും രാഗേഷ് വി . എം അദ്യക്ഷവും പി ടി പ്രേമരാജൻ നന്ദിയും അഡ്വ അശോകൻ കെ പള്ളൂർ ഉദ്ഘടനവും നിർവഹിച്ചു . വിവിധ സമിതികളെ പ്രധിനിധികരിച്ചു കൊണ്ട് എം അശോകൻ , കെ ഇബ്രാഹിം കുട്ടി , കെ അനീഷ് കുമാർ ,അഷ്‌കർ മഹിമ , കെ ലിജീഷ്‌ എന്നിവർ സംസാരിച്ചു     ഭാരവാഹികൾ ആയി  അഡ്വ . അശോകൻ കെ   പള്ളൂർ പ്രസിഡന്റ്‌, സെക്രട്ടറി  രാഗേഷ് വി എം, വൈസ്  പ്രസിഡന്റ്‌ മാരായി എം അശോകൻ , കെ.സുജിത് കുമാർ ,  ജോയിന്റ്  സെക്രട്ടറി ഇബ്രാഹിം കുട്ടി ,കെ. ലിജീഷ്, ട്രഷറെർ അരുൺകുമാർ  കൺവീനർ പ്രേമരാജൻ പി.ടി  എന്നിവരെ തിരഞ്ഞെടുത്തു..    കുടിവെള്ളം ഇന്ധനം കലർന്ന് ഉപയോഗശൂന്യമായതിനാൽ ജന ജീവിതം ദുഃസ്സഹമാക്കിയ മേഖലയിലെ  നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ അടച്ചു പൂട്ടുക പുതുതായി പെട്രോൾ പമ്പുകൾ അനുവദിക്കാതിരിക്കുക പെട്രോൾ പമ്പുകളിലെ ശുചിമുറി മാലിന്യം കലർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കരുതെന്നു ആവശ്യപ്പെട്ടും  നവംബർ 9 നു രാവിലെ   10മണിക്ക് താഴെ ചൊക്ലി  മുതൽ  പാറാൽ പള്ളി വരെ ജനകീയ പ്രതിഷേധ മാർച്ച്‌  നടത്തുവാൻ തീരുമാനിച്ചു.

Post a Comment

Previous Post Next Post