നിരോധിത പുകയില ഉൽല്പന്നങ്ങൾ വില്പന നടത്തിയ ഓട്ടോ ഡ്രൈവർ മാഹി പോലിസിൻ്റെ പിടിയിൽ
മാഹി: നിരോധിത പുകയില ഉൽല്പന്നമായ ഹാൻസ് വിൽല്പന നടത്തിയ പാറക്കലിലെ മംഗലം ഹൗസിൽ പ്രശാന്ത്@ (കിളി പ്രശാന്ത് ) എന്നയാളെ പോലീസ് പിടികൂടി
ഇന്ന് രാവിലെ പാറക്കൽ വിവേകാനന്ദ വായനശാലയ്ക്ക് സമീപം കടലോര മേഖലയിൽ മത്സ്യ തൊഴിലാളികൾക്ക് പുകയില ഉൽല്പന്നം വിൽല്പന നടത്താൻ ശ്രമിക്കവേയാണ് ഇയാളെ മാഹി പോലിസ് പിടികൂടിയത്
ഇയാളിൽ നിന്ന് ഏകദേശം 40 ഓളം പാക്കറ്റ് പുകയില ഉൽല്പന്നങ്ങൾ പിടിച്ചെടുത്തു
മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ അന്വേക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്
ഇതിനു മുൻപും ഇയാൾ പുകയില ഉൽല്ലന്നങ്ങൾ വില്പന നടത്തി പിടിയിലായിട്ടുണ്ട്
എ. എസ്. ഐ ശാന്തി ഷിനോജ് കേസ് രജിസ്ട്രർ ചെയ്തു

Post a Comment