പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരിയാട് സ്വദേശിനിയായ യുവതി മരിച്ചു
പെരിങ്ങത്തൂർ :ദേഹമാസകലം പൊള്ളലേറ്റ് പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരിയാട് പുളിയനമ്പ്രം കൊക്കാരിച്ചി കുനിയിൽ ഹൗസിൽ സുനിലിന്റെ ഭാര്യ ടി.കെ സജിനി (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിക്ക് വീട്ടിൽ വെച്ച് പൊള്ളലേറ്റ യുവതിയെ പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മരണമടയുകയായിരുന്നു.
പെരിങ്ങത്തൂരിലെ സഫാരി സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്. പരേതരായ നാരായണൻ - ജാനകി ദമ്പതികളുടെ മകളാണ്. അഹിൻ കൃഷ്‌ണ ഏക മകനാണ്.

Post a Comment