o പൂർവ്വ വിദ്യാർഥികൾ വിനോദയാത്ര നടത്തി.
Latest News


 

പൂർവ്വ വിദ്യാർഥികൾ വിനോദയാത്ര നടത്തി.

 പൂർവ്വ വിദ്യാർഥികൾ വിനോദയാത്ര നടത്തി.



മാഹി: പന്തക്കൽ പി.എം.ശ്രി ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ 1978- 79 കാലഘട്ടത്തിലെ എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർഥികൾ വിനോദ യാത്ര സംഘടിപ്പിച്ചു. നാലര പതിറ്റാണ്ടിന് ശേഷമാണ് 27 സഹപാഠികൾ 'ചോക്കു പൊടി' എന്ന പേരിൽ ഒത്തുചേർന്ന് യാത്ര സംഘടിപ്പിച്ചത്.

    കൊയിലാണ്ടി അകലാപ്പുഴയിൽ ബോട്ട് യാത്ര നടത്തി.അഞ്ച് മണിക്കൂറോളം പുഴയിൽ ചിലവിട്ട് ഓർമ്മൾ പുതുക്കി. ജലാശയത്തിലെ തുരുത്തുകൾക്കിടയിലൂടെയുള്ള യാത്ര വേറിട്ട അനുഭവമായി. സംഘടനയിലെ പി.കെ. സുജൻ, കെ.കെ.ദാസൻ, എം.പി. വ്രജനാഥ്, കേണൽ വിനോദ് ,സുനിത എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post