*മാഹി സിവിൽ സപ്ലൈസ് വകുപ്പ് : തിരഞ്ഞെടുക്കപ്പെട്ട ചുവപ്പ് കാർഡിന് സാധനങ്ങൾ വാങ്ങാം*
മാഹി : സിവിൽ സപ്ലൈസ് വകുപ്പിൻ്റെ കീഴിലുള്ള പൊതുവിതരണ ശൃംഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) പദ്ധതി വഴിയുള്ള സേവനങ്ങൾ ആരംഭിച്ചിരിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് അംഗികൃത കടകൾ വഴി ഭക്ഷ്യ ധാന്യങ്ങളും പയറു വർഗ്ഗങ്ങളും കൈപ്പറ്റാവുന്നതാണ്കാനറാ ബാങ്ക് ഡിജിറ്റൽ റുപീ ആപ്പ് വഴിയോ വൈറ്റ്ലിസ്റ്റ് ചെയ്യപ്പെട്ട മൊബൈൽ നമ്പറിൽ ലഭിച്ച വൗച്ചർ കോഡ് വഴിയോ താഴെ നൽകിയിരിക്കുന്ന കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.
സജിത്ത്.സി.കെ, മുനിസിപ്പൽ കോംപ്ലെക്‌സിനു സമീപം, പള്ളൂർ
കെ പി സ്റ്റോർ, നാലുതറ, പള്ളൂർ
വിനായക സ്റ്റോർ, കൊയ്യോട്ടു തെരു, പള്ളൂർ
ദിൽന ട്രേഡേഴ്‌സ്
ഐ.കെ.കുമാരൻ മാസ്റ്റർ റോഡ്, മാഹി
മാഹി കൺസ്യൂമർ കോപറേറ്റിവ് സ്റ്റോർസ്, റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി
യൂലിയ സ്റ്റോർസ്, സെന്റ് തെരേസാ പള്ളിക്കു സമീപം, മാഹി
എന്നീ കടകളിൽ നിന്നും സാധാനങ്ങൾ വാങ്ങാമെന്ന് മാഹി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Post a Comment