o ദേശീയപാത ബൈപ്പാസ്: അഴിയൂരിലെ സൈൻ ബോർഡ് മാറ്റി സ്ഥാപിക്കണം*
Latest News


 

ദേശീയപാത ബൈപ്പാസ്: അഴിയൂരിലെ സൈൻ ബോർഡ് മാറ്റി സ്ഥാപിക്കണം*

 *ദേശീയപാത ബൈപ്പാസ്: അഴിയൂരിലെ സൈൻ ബോർഡ് മാറ്റി സ്ഥാപിക്കണം*



തലശ്ശേരി - അഴിയൂർ ദേശീയപാതാ ബൈപ്പാസിൽ നിന്ന് അഴിയൂരിലെ സർവീസ് റോഡിലേക്ക് ഇറങ്ങുന്ന വഴിയിൽ കൃത്യമായ സൈൻബോർഡ് ഇല്ലാത്തത് യാത്രികരെ വലയ്ക്കുന്നു.

ഇവിടെ മെയിൻ റോഡിൽ നിന്നും കാണാത്തവിതം ദൂരെയാണ് സൈൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം അഴിയൂർ ഭാഗത്തേക്ക്‌ പോകുന്ന യാത്രക്കാർ വഴിതെറ്റി കൈനാട്ടിയിലെത്തി സർവ്വിസ് റോഡിലേക്ക് ഇറങ്ങി തിരിച്ചു വരേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുന്നത്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന സൈൻബോർഡ് ദേശിയ പാതയിൽ നിന്നും കാണുന്ന വിധത്തിൽ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കയാണ്.

Post a Comment

Previous Post Next Post