o പെട്രോൾ പമ്പുകൾ മൂലം കിണർ വെള്ളം മലിനം - ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട്*
Latest News


 

പെട്രോൾ പമ്പുകൾ മൂലം കിണർ വെള്ളം മലിനം - ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട്*

 *പെട്രോൾ പമ്പുകൾ മൂലം കിണർ വെള്ളം മലിനം - ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ട്*



പള്ളൂർ : NH 66 തലശ്ശേരി-മാഹി ബൈപാസിലെ  പള്ളൂർ മുതൽ സ്പിന്നിംഗ് മിൽ റോഡ് വരെയുള്ള 0.1 http://Sq.Km പ്രദേശത്ത് 11 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നാണ് പരിഷത്തിൻ്റെ അഞ്ചംഗ സംഘത്തിൻ്റെ കണ്ടെത്തൽ രണ്ട് പമ്പുകൾ തമ്മിൽ 1000 മീറ്റർ വേണമെങ്കിലും ചിലയിടത്ത് 50 മീറ്റർ പോലും ഇല്ല  പമ്പുകളിൽ നിന്ന് അഞ്ച് മീറ്ററിന് ഉള്ളിൽ തന്നെ വീടുകളും, കിണറുകളും ഉണ്ട്  ലാബ് പരിശോധനകളിൽ നാല് കിണറുകളിലെ വെള്ളത്തിലും TPH 500 micro gr എന്ന പരിധിയിലും കൂടുതൽ ആയതിനാൽ ജലമലീനീകരണം സ്ഥീകരിച്ചിട്ടുണ്ട് ഈ വെള്ളം യാതൊരു കാരണവശാലും കുടിക്കുവാനും മറ്റു ഗാർഹിക ആവിശ്യങ്ങൾക്ക് ഉപയോഗിക്കാനും പറ്റില്ല, പ്രദേശത്ത് പെട്രോൾഗന്ധം  രൂക്ഷമായതിനാൽ കടുത്ത ആരോഗ്യ ഭിഷണിയുണ്ട് ഭാവിയിൽ ശ്വാസകോശ രോഗങ്ങൾ,ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഞ്ചംഗ സംഘം കണ്ടെത്തിയ റിപ്പോർട്ട് പ്രകാരം ഈ പ്രദേശത്തുള്ള മുഴുവൻ പമ്പുകളും അടച്ച് പൂട്ടുക, മലീനീകരണം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക,പ്രശ്‌നം പരിഹരിക്കുന്നത് വരെ പുതിയ പമ്പുകളുടെ അനുമതി നിഷേധിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, പരിസ്ഥിതി വകുപ്പ്,  പെട്രോളിയം മന്ത്രാലയം, ബന്ധപ്പെട്ട വിവിധ വകുപ്പു മേലധികാരികൾക്കും പരാതികൾ അയക്കുന്നതൊടൊപ്പം തന്നെ ഭാരതീയ ന്യായ സംഹിതയുടെ കൂടി സഹായം തേടുമെന്നും ജനിച്ച മണ്ണിൽ ശുദ്ധമായ വായുവും, ജലവും കിട്ടി ജീവിക്കാനുള്ള അവകാശ പോരാട്ടങ്ങൾക്ക് പരിഷത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.



Post a Comment

Previous Post Next Post