o അനുസ്‌മരണവും പുസ്‌തക പ്രകാശനവും
Latest News


 

അനുസ്‌മരണവും പുസ്‌തക പ്രകാശനവും

അനുസ്‌മരണവും പുസ്‌തക പ്രകാശനവും



മയ്യഴി
കവിയും നാടക പ്രവർത്തകനുമായ രഘുവരൻ പള്ളൂർ പതിനൊന്നാമത്‌ ചരമവാർഷികത്തോടനന്ധിച്ച്‌ 8ന്‌ കോയ്യോട്ടുതെരു ആലി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ അനുസ്‌മരണ യോഗവും പുസ്‌തക പ്രകാശനവും നടക്കും. വൈകിട്ട്‌ 3..30ന്‌ ടി അശോക്‌കുമാർ എംഎൽഎ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യും. രഘുവരൻ സമ്പൂർണ്ണ കൃതികളുടെ പ്രകാശനം ദേശാഭിമാനി വാരിക പത്രാധിപർ ഡോ കെ പി മോഹനൻ നിർവഹിക്കും. 
ഗണപതിവിലാസം സ്‌കൂൾ മുൻ പ്രധാനധ്യാപകൻ ടി സി പ്രദീപൻ പുസ്‌തകം ഏറ്റുവാങ്ങും.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുന്പായി അനുസ്‌മരണ പ്രഭാഷണം നടത്തും. തലശേരിതാലൂക്ക്‌ ലൈബ്രറി ക‍ൗൺസിൽ സംഘടിപ്പിച്ച വായനാമത്സരത്തിൽ വിജയിച്ച്‌ വിമാനയാത്ര നടത്തിയ എം സാൻവിയ, എം സാനിയ, സി വേദിക എന്നിവരെയും ദേശീയ ചെസ്‌ മത്സരത്തിലേക്ക്‌ യോഗ്യത നേടിയ തരുൺ കൃഷ്‌ണനെയും അനുമോദിക്കും.
രാവിലെ 9.30ന്‌ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക്‌ 2 മുതൽ എൽപി, യുപി സ്‌കൂൾ വിദ്യാർഥികൾക്കായി രഘുവരൻ സ്‌മാരക ക്യാഷ്‌പ്രൈസിനായുള്ള പ്രശ്‌നോത്തരി. തലശേരി സ‍ൗത്ത്‌, ചൊക്ലി സബ്‌ജില്ലകളിലെയും മാഹിമേഖലയിലെയും വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം.

Post a Comment

Previous Post Next Post