*അയോഡിൻ കുറവ് രോഗപ്രതിരോധ ബോധവൽക്കരണം നടത്തി*
പള്ളൂർ :ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ.മിഡിൽ സ്കൂളിൽ മാഹി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ അയോഡിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള ബോധവത്ക്കരണം നടത്തി. അയോഡിന്റെ കുറവ് കാരണം ഗർഭിണികളിലും വിദ്യാർഥികളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ബുദ്ധിവികാസത്തെയും, ശാരീരിക വളർച്ചയെയും ബാധിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ തടയമെന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.
ഇതോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ: സർഗ വാസൻ, ഹെൽത്ത് അസിസ്റ്റൻ്റ് ജി.ശ്രീജിത, ആർ.രാകുൽ, കെ.നിഷിത, അഞ്ജന രാജീവൻ, ഇ.ബീന, സി.കെ.ആഷിന, ഹെഡ്മിസ്ട്രസ് കെ.ഷിജിന എന്നിവർ സംസാരിച്ചു.

Post a Comment