o അധ്യാപക പ്രമോഷൻ നടപടികൾ വേഗത്തിലാക്കണം: ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ*
Latest News


 

അധ്യാപക പ്രമോഷൻ നടപടികൾ വേഗത്തിലാക്കണം: ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ*

*അധ്യാപക പ്രമോഷൻ നടപടികൾ വേഗത്തിലാക്കണം: ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ*



*മാഹി:* അധ്യാപകരുടെ പ്രമോഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ. രാധാകൃഷ്ണൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. ഷൈജിത്ത് അധ്യക്ഷത വഹിച്ചു.


വിവിധ തസ്തികകളിലേക്കുള്ള അധ്യാപക പ്രമോഷനുകൾ ടെറ്റ് (TET) യോഗ്യതയുടെ പേരിൽ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവ ഉടൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാഹിയിലെ ഭൂരിഭാഗം അധ്യാപകരും ടെറ്റ് യോഗ്യത നേടിയിട്ടും പ്രമോഷൻ നൽകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അനീതിയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.


വിരമിച്ച അധ്യാപകരായ പി. സീതാലക്ഷ്മി, എം.കെ. പ്രീത എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആന്റണി മാത്യു, പി. ആനന്ദ്, കെ. ഹരീന്ദ്രൻ, ജയിംസ് സി. ജോസഫ്, കെ. പ്രശോഭ്, പി.കെ. രാജേന്ദ്രകുമാർ, എം.കെ. പ്രീത, വി.എം. സജില എന്നിവർ സംസാരിച്ചു.


പുതിയ ഭാരവാഹികൾ: 


വി.കെ. ഷമീന (പ്രസിഡന്റ്), അനിത കെ.പി., ഉമ വി.കെ. (വൈസ് പ്രസിഡന്റുമാർ), സജില വി.എം. (ജനറൽ സെക്രട്ടറി), സജിന വി.കെ., അനുഷ കെ. (ജോയിന്റ് സെക്രട്ടറിമാർ), സ്വപ്ന കെ.എം. (ട്രഷറർ). ഭാരവാഹികളെ ഐകകണ്ഠേന തിരഞ്ഞെടുത്തു.



Post a Comment

Previous Post Next Post