*പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ 'ലൈഫ് ലൈൻ' ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു*
പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘ലൈഫ് ലൈൻ’ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് അഗ്നിരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുന്നതായി.
സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ഹിബ ഫാത്തിമ സ്വാഗതം പറഞ്ഞു.

Post a Comment