*പാറാലിൽ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം;
പള്ളൂർ :
പാറാൽ ചൊക്ലി റോഡിൽ മാർവെൽ പെട്രോൾ പമ്പിന് സമീപം, പ്രിയ സൈക്കിൾ ഷോപ്പ് കഴിഞ്ഞ് വലതുവശത്തേക്ക് തിരിയുന്ന റോഡിൽ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് കടുത്ത അപകടാവസ്ഥയിൽ. ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ് ഈ പോസ്റ്റ് ഇപ്പോൾ ഉള്ളത്.
പോസ്റ്റിന്റെ ഈ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പള്ളൂർ ഇലക്ട്രിസിറ്റി ബോർഡിൽ പരാതി നൽകിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പരാതി ലഭിച്ചയുടൻ വന്ന് പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഇതുവരെയും തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറായിട്ടില്ല.
നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോഴൊക്കെ വരുന്നുണ്ടെന്ന പതിവ് മറുപടി മാത്രമാണ് ലഭിച്ചതല്ലാതെ യാതൊരുവിധ നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
പ്രദേശവാസികളുടെ ജീവന് തന്നെ വലിയ ഭീഷണiയായി മാറിയിരിക്കുന്ന ഈ ഇലക്ട്രിക് പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment