o *പി എം ശ്രീ ഉസ്മാൻ ഗവൺമെൻ്റ് സ്കൂളിൽ അധ്യാപകന് ഷോക്കേറ്റ സംഭവം സുക്ഷാ വീഴ്ച ഡി വൈ എഫ് ഐ*
Latest News


 

*പി എം ശ്രീ ഉസ്മാൻ ഗവൺമെൻ്റ് സ്കൂളിൽ അധ്യാപകന് ഷോക്കേറ്റ സംഭവം സുക്ഷാ വീഴ്ച ഡി വൈ എഫ് ഐ*

 *പി എം ശ്രീ ഉസ്മാൻ ഗവൺമെൻ്റ് സ്കൂളിൽ അധ്യാപകന് ഷോക്കേറ്റ സംഭവം: സുരക്ഷാ വീഴ്ച 
ഡി വൈ എഫ് ഐ* 




മാഹി : പി എം ശ്രീ ഗവണ്മെന്റ് ഹൈ സ്കൂൾ അദ്ധ്യാപകന്

ഷോക്കേറ്റ സംഭവം വലിയ വീഴ്ച്ചയാണ് അധികാരികൾക്ക് സംഭവിച്ചത്. ഇന്നലെ ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ഫാൻ ഇടാൻ വേണ്ടി പോയ അധ്യാപകന് ഷോക്കേറ്റത് .

ക്ലാസ് റൂമിലെ കുട്ടികൾ ബഹളം വച്ചതോടെ സ്റ്റാഫ്റൂമിൽ നിന്ന് മറ്റ് അധ്യാപകർ വന്ന് സി പി ആർ കൊടുത്താണ് അദ്ധ്യാപകനെ രക്ഷിച്ചത്.നിലവിൽ പി എം ശ്രീ യുടെ കീഴിൽ പ്രവർത്തിച്ചു വന്ന സ്കൂളിനാണ് ഇത്തരത്തിലുള്ള വീഴ്ച്ച സംഭവിച്ചത്.പി എം ശ്രീ സ്കൂളുകൾക്ക് ഫണ്ടുകൾ ഏറെ ഉണ്ടെങ്കിലും ഈ ഫണ്ട് ഉപയോഗിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.DYFI പ്രവർത്തകർ ഇന്നലെ സ്കൂൾ സന്ദർശിച്ചപ്പോൾ ഇലക്ട്രിക്കൽ പ്രശ്നങ്ങൾ ഏറെയാണ് കണ്ടത്.നിരവധി കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

 സമാനമായ പ്രശ്നങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു.

വർഷാരംഭം എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ് പരിശോധന പോലും നടത്താതെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെയും അധ്യാപകരുടെയു സുരക്ഷ ഉറപ്പ് വരുത്തണമെന്ന് DYFI പ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു.അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും പ്രവർത്തകർ അറിയിച്ചു 



Post a Comment

Previous Post Next Post