ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവം സ്റ്റേജ് മത്സരങ്ങൾ 13ന്
ന്യൂമാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കേരളോത്സവം സ്റ്റേജ് മത്സരങ്ങൾ 13ന് നടക്കും. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്തെ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജിലാണ് നടക്കുക.
ഭരതനാട്യം, മിമിക്രി, കുച്ചുപ്പുടി മൈം, നാടോടിപ്പാട്ട് (10 പേർ), കഥാപ്രസംഗം, നാടോടി നൃത്തം, കഥാപ്രസംഗം, മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ഒപ്പന (10 പേർ), തിരുവാതിര (10 പേർ), കവിതാലാപനം, സംഘനൃത്തം, സംഘഗാനം, കോൽക്കളി (12 പേർ), മോണോ ആക്ട്, ദഫ് മുട്ട് (10 പേർ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 15 മുതൽ 40 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.നവംബർ 6 ന് 5 മണി വരെ റജിസ്റ്റർ ചെയ്യാം. ഫോൺ: 9747448429, 9605783563.
ചെസ് മത്സരം 9ന് നടക്കും.
രചനാ മത്സരങ്ങൾ 9 ന് പള്ളിപ്രത്തും, അത് ലറ്റിക് മത്സരങ്ങൾ 12ന് ന്യൂമാഹി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും ക്രിക്കറ്റ് മത്സരം 11ന് രണ്ടാം വാർഡ് കരീക്കുന്നിലും ഫുട്ബോൾ മത്സരം 10 ന് ന്യൂമാഹി ടൗണിന് സമീപത്തെ ടർഫിലും നടക്കും.

Post a Comment