*മാടായിപ്പാറ സംരക്ഷണ സദസ്സ്*
ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മാടായിപ്പാറ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി ഒരു പ്രമേയത്തിലൂടെ മാടായിപ്പാറ സംരക്ഷിക്കാൻ അടിയന്തിര ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ തുടർപ്രവർത്തനം എന്ന നിലയ്ക്ക് ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാസമിതി നിയോഗിച്ച വിദഗ്ദസമിതി അവിടം സന്ദർശിച്ച് മാടായിപ്പാറ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുകയായിരുന്നു.
മാടായിപ്പാറ സംരക്ഷണ പ്രവർത്തനങ്ങളിൽ നിരവധി വർഷങ്ങളായി എർപ്പെട്ടിരിക്കുന്ന കെ.പി. ചന്ദ്രാംഗതൻ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സമരങ്ങൾ, നിയമപോരാട്ടങ്ങൾ എന്നിവ വിശദീകരിച്ചു
950 ഓളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ദേവസ്വം ഭൂമി ഇന്ന് ചുരുങ്ങിച്ചുരുങ്ങി 300 ഏക്കറിൽ എത്തിയ തരത്തിൽ നടന്ന കൈയേറ്റങ്ങളും നിലവിലുള്ള ഭൂമിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു
തുടർന്ന് മാടായിക്കാവിൻ്റെ യും മാടായിപ്പാറയുടെയും ചരിത്രം അഡ്വ. വിനോദ് കുമാർ വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. കെ അശോകൻ സ്വാഗതം പറഞ്ഞു. സി കെ ദിനേശൻ നന്ദി രേഖപെടുത്തി.
ഡോ. റജി , കെ പ്രമോദ്, പൂവ്വച്ചേരി വിജയൻ, ജയ നാരായണൻ എന്നിവർ നേതൃത്വം നൽകി

Post a Comment