o കുട്ടികളുടെ അവകാശ സംരക്ഷണം: ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
Latest News


 

കുട്ടികളുടെ അവകാശ സംരക്ഷണം: ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

 *കുട്ടികളുടെ അവകാശ സംരക്ഷണം: ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു*



പന്തക്കൽ: മാഹി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് ഹെൽപ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടി പന്തക്കൽ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.


ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ അഡ്വ. എം.കെ. സജിന, ടി.എം. പവിത്രൻ, ചൈൽഡ് ഹെൽപ് ലൈൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ്തി കെ., വിദ്യാലയത്തിലെ സീനിയർ അധ്യാപകൻ ബാഹുലേയൻ എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post