o മാഹിയിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി
Latest News


 

മാഹിയിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

  മാഹിയിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി



മാഹി:  മാഹി കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കമായി. ബ്ലഡ് ഡോണേഴ്സ് കേരള, പ്രിയദർശിനി യുവകേന്ദ്ര പള്ളൂർ, ലയൺസ് ക്ലബ് മാഹി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

18-ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ  ആദ്യമായി രക്തം ദാനം ചെയ്ത് വിദ്യാർത്ഥി മാതൃകയായി

-18-ാം പിറന്നാളിൽ രക്തദാനത്തിന് സന്നദ്ധനായ വിദ്യാർഥിയെ മുൻ ആരോഗ്യ-ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അഭിനന്ദിച്ചു. സമൂഹത്തിന് പ്രചോദനമാകുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മി ദേവിയുടെ അധ്യക്ഷതയിൽ ഇ. വത്സരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മാഹി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.പി. വികാസ് ആശംസ നേർന്നു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി സ്വാഗതവും എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. ഷഹീൽ കെ.കെ.വി. നന്ദിയും പറഞ്ഞു.


കണ്ണൂർ ജില്ലയിലെ വലിയ സന്നദ്ധ രക്തദാന ക്യാമ്പുകളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘാടനം. സത്യൻ കേളോത്ത്, അലി അക്ബർ, ഹാഷിം റയീസ് മാടപ്പീടിക, മജീഷ് ടി. തപസ്യ, അസ്ലം മെഡിനോവ,മിർഷാദ്, എം.പി. റുബീസ്, രാജേഷ്, അനിൽ വിലങ്ങിൽ, കോ-ഓപറേറ്റീവ് കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ, വാഫി കോളേജ് വിദ്യാർഥികൾ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.


എം.വി.ആർ. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. ഹാരിസ്, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അനൂപ് പുല്ലങ്കോടൻ, ബ്ലഡ് ബാങ്ക് കൗൺസിലർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്തശേഖരണം നടന്നത്.



Post a Comment

Previous Post Next Post