*കനകാംബിക ക്ഷേത്രത്തിൽ തുലാപ്പത്തുത്സവം*
പെരിങ്ങത്തൂർ : കനകമല കനകാംബിക ദേവീ ക്ഷേത്രം നവരാത്രി ആഘോഷം തുലാപ്പത്തുത്സവം 17 മുതൽ 27 വരെ നടക്കും. ഉൽസവത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ
അറിയിച്ചു.17 ന് രാത്രികൊടിയേറ്റം.18 ന് രാവിലെ ഗുരു പീഠം എഴുന്നള്ളിപ്പും വൈകീട്ട് ഗ്രന്ഥസമർപ്പണവും .19 ന് ഗ്രന്ഥപൂജയും കലവറ നിറക്കലും 20ന് വാഹന പൂജയും ആയുധ പൂജയും നടക്കും. 21 ന് രാവിലെ വിദ്യാരംഭവും പ്രഭാഷണവും രാത്രി എട്ടിന് ഭജനയുമുണ്ടാവും. 22, 23 തീയ്യതികളിൽ രാത്രി ഏഴിന് ഭക്തിഗാനമേള 24 ന് രാത്രി ഏഴിന് നൃത്ത സംഗീത രാവ് 25 ന് നാഗപൂജ യും26 ന് ചുറ്റുവിളക്കും 27 ന് തായമ്പക ,ആറാട്ട് ,കൊടിയിറക്കം എന്നിവയാണ് പ്രധാന പരിപാടികൾ.

Post a Comment