കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ
ഒക്ടോബർ 19 തീയതി പുലർച്ചയോടെയാണ് വടകര എക്‌സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോംമിൽ നിന്നും 1.145 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം മരിഗോൺ പലാജുരി വില്ലേജിലെ അബ്ദുൾ കലാം (35) നെ വടകര എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്. എം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ ധന്യ.ടി. എം തുടങ്ങിയവർ ചേർന്ന് പിടികൂടിയത്
പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ ഉനൈസ്. എൻ. എം, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുരേഷ് കുമാർ. സി. എം, ഷിരാജ്. കെ സിവിൽ എക്സൈസ് ഓഫീസർ മാരായ അനിരുദ്ധ്. പി. കെ മുസ്ബിൻ. ഇ. എം, ശ്യം രാജ്. എ, RPF ASI കെ. ദേവരാജൻ (ക്രൈം വിങ്, പാലക്കാട്), RPF ASI ബിനീഷ്. പി. പി, RPF ഹെഡ് കോൺസ്റ്റബിൾ വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.

Post a Comment