പ്രകൃതി സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.
മാഹി: പ്രകൃതി, വന്യജീവികൾ, സംരക്ഷണം എന്ന വിഷയത്തിൽ നെയ്തൽപതിപ്പകത്തിൻ്റെ സഹായത്തോടെ മാഹി മഹാത്മാഗാന്ധി ഗവ ആർട്സ് കോളേജ് എക്കോ ക്ലബ്ബ് സംഘടിപ്പിച്ച സെമിനാർ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. . പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കഴുകൻ, ആന, ആർട്ടിക് ധ്രുവത്തിൽനിന്ന് ഏഴായിരം കിലോമീറ്റർ സഞ്ചരിച്ച് കേരളതീരത്തിലെത്തുന്ന 25 ഗ്രാം മാത്രം ഭാരമുള്ള പക്ഷിയെക്കുറിച്ചും പുസ്തകങ്ങൾ രചിച്ച വന്യജീവി ഗ്രന്ഥകാരൻ ഡോ.എച്ച്.ബൈജുവിനെ ആദരിച്ചു. നരവംശശാസ്ത്രഗവേഷകൻ പി.കെ.മുനീർ ., അണ്ണാമലൈ സർവ്വകലാശാല മറൈൻബയോളജിവിഭാഗത്തിലെ ഡോ.എച്ച്. ബൈജു, കോയമ്പത്തൂരിലെ സലിം അലി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. റോഷ്നാഥ് രമേഷ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നെയ്തൽ പതിപ്പകം ഡയറക്ടർ ഡോ. മഹേഷ് മംഗലാട്ട്, ഡോ. വിജേഷ് അടിയേരി, ഡോ. കെ. ശശികല, ഡോ. എ.പി.മൂകാംബിക സംസാരിച്ചു.

Post a Comment