*പള്ളൂരിൽ തീപിടിത്തമുണ്ടായ വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പോലീസിനും ഫയർഫോഴ്‌സിനുമൊപ്പം എംഎൽഎയും*
മാഹി പള്ളൂരിൽ തീപിടിത്തമുണ്ടായ വീട്ടിൽ രക്ഷാപ്രവർത്തനത്തിന് പള്ളൂർ പോലീസ് സ്റ്റേഷനിലെ SHO രാജേഷിന്റെ നേതൃത്വത്തിൽ പോലീസും തുടർന്ന് ഫയർഫോഴ്‌സും രംഗത്തെത്തി. രക്ഷാപ്രവർത്തനത്തിനായി എംഎൽഎ അഡ്വ. ടി. അശോക് കുമാറും സ്ഥലത്തെത്തി.
ഇന്ന് രാവിലെ 11 മണിയോടെയാണ് പള്ളൂർ പോലീസ് സ്റ്റേഷന്റെ മുന്നിലെ ഹനീഫ എന്നയാളുടെ ഹിജുമ എന്ന വീട്ടിൽ തീപിടുത്തമുണ്ടായത്
വീട്ടിൽ തീപടർന്ന വിവരമറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ പള്ളൂർ പോലീസ് സ്റ്റേഷനിലെ SHO രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കുന്നതിനും തുടർ രക്ഷാപ്രവർത്തനങ്ങൾക്കുമായി രംഗത്തിറങ്ങി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എംഎൽഎ അഡ്വ. ടി. അശോക് കുമാർ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. അടിയന്തര സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട പള്ളൂർ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും പ്രവർത്തനം ശ്രദ്ധേയമായി.
അപകടസാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെയും ഫയർഫോഴ്‌സ് ജീവനക്കാരെയും മറ്റ് ബന്ധപ്പെട്ടവരെയും അഭിനന്ദിച്ചു.

Post a Comment