o കാറിൽ നിന്നും ലാപ്ടോപ്പും പണവും മോഷ്ടിച്ച സംഭവം: പ്രതികൾക്ക് 50 ദിവസത്തെ തടവും, 2,500 രൂപ പിഴയും
Latest News


 

കാറിൽ നിന്നും ലാപ്ടോപ്പും പണവും മോഷ്ടിച്ച സംഭവം: പ്രതികൾക്ക് 50 ദിവസത്തെ തടവും, 2,500 രൂപ പിഴയും

 

കാറിൽ നിന്നും ലാപ്ടോപ്പും പണവും മോഷ്ടിച്ച സംഭവം: പ്രതികൾക്ക് 50 ദിവസത്തെ തടവും, 2,500 രൂപ പിഴയും




ആഗസ്റ്റ്   10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ടൈൽസ് വിതരണക്കാരനായ മുനവീറിൻ്റെ  2,00,000/- രൂപയും ഏകദേശം 40,000/- രൂപ വിലമതിക്കുന്ന ഒരു എച്ച്പി ലാപ്‌ടോപ്പും കവർന്ന കേസിലെ പ്രതികളായ  മുഹമ്മദ് ഷാഹിദ്, അശ്വന്ത് എന്നിവർക്കാണ്  മാഹി ജില്ല മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് വി ചേരലാദൻ 50 ദിവസത്തെ തടവും ഓരോ പ്രതിക്കും2,500 രൂപ പിഴയും വിധിച്ചത്.


മാഹിയിലെ കടകളിൽ പണം ശേഖരിക്കാൻ എത്തിയതായിരുന്നു മുനവീർ,പിന്നീട് കോഴിക്കോട്  പോവേണ്ടിയിരുന്നതിനാൽ  തന്റെ കാർ മാഹി മുനിസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും ബാഗിൽ ശേഖരിച്ച രണ്ട് ലക്ഷം രൂപയും കാറിന്റെ പിൻസീറ്റിൽ വെച്ച ശേഷം അയാൾ ബസിൽ കോഴിക്കോട്ടേക്ക് പോയി. പിന്നീട്, രാത്രിയിൽ,  തിരിച്ചെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗും ലാപ്ടോപ്പും നഷ്‌ടപെട്ടതായി ശ്രദ്ധയിൽപ്പട്ടത്.

ഇതേത്തുടർന്ന് മുനവീർ മാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മാഹി പി.എസിലെ എസ്.ജി. എസ്.ഐ. പി. പ്രശാന്ത് എഫ്.ഐ. രജിസ്റ്റർ ചെയ്തു. മാഹി സർക്കിൾ  ഇൻസ്പെക്ടർ പി എ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ,  എസ്ഐ. പ്രമോദ് അന്വേഷണ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.


പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പി കെ വത്സരാജ് ഹാജരായി

Post a Comment

Previous Post Next Post