o പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചു ; ആർസി ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി കേസ്*
Latest News


 

പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചു ; ആർസി ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി കേസ്*

 *പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചു ; ആർസി ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി കേസ്*



 പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ വാഹന ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി പാനൂർ പോലീസ് കേസെടുത്തു.  പാനൂർ വൈദ്യർ പീടികയിൽ വച്ച്  വാഹന പരിശോധന നടത്തുന്നതിനിടെയാണ്  അമിത വേഗതയിലും, അശ്രദ്ധമായും 16 കാരൻ കാറോടിച്ചെത്തിയത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സ്റ്റേഷനുമുന്നിൽ വച്ചാണ് പിന്തുടർന്ന് പിടികൂടിയത്.  പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കാർ ഉടമ പാനൂർ പുത്തൂരിലെ നജീബിനെതിരെ 1988 ലെ മോട്ടോർ വാഹന നിയമം 5,180, 199A(1), 199A(2) വകുപ്പുകൾ ചുമത്തി കേസെടുത്തു.

Post a Comment

Previous Post Next Post