സബ്ജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു
തലശ്ശേരി സൗത്ത് സബ്ജില്ലാ ശാസ്‌ത്രോത്സവം ന്യൂ മാഹി എം എം ഹയർ സെക്സെക്കൻ്ററിസ്‌കൂളിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്ര രംഗങ്ങളിൽ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്ന മത്സര ഇനങ്ങളാണ് ശാസ്ത്രോത്സവത്തിൽ രണ്ട് ദിവസങ്ങളായി നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത ബിന്ദു ആർ നാഥനുള്ള ഉപഹാരം അദ്ദേഹം കൈമാറി. വാർഡ് മെമ്പർ ഷർമിള അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ തലശ്ശേരി സൗത്ത് എ ഇ ഒ സി പി പ്രീത മേളയുടെ വിശദീകരണം നടത്തി. അബു താഹിർ, ടി എം സൗജത്ത് , എം പി ബാബു, കെ രാജേഷ്, ബേബി ശീതള, ദീപ കുര്യാക്കോസ്, പി എം സുധീഷ് എന്നിവർ സംസാരിച്ചു.

Post a Comment