*അദ്ധ്യാപക ക്ഷാമം* *പരിഹരിക്കണന്നാവശ്യപ്പെട്ട്* *മാഹി എം എൽ എ അഡ്വ: ടി.അശോക് കുമാറുമായി*
*മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി*
മാഹി ഗവൺമെൻ്റ് സ്കൂളുകളിൽ ഒഴിവ് വന്ന ഹിന്ദി ,അറബി, അദ്ധ്യാപക തസ്തികകൾ ഉൾപ്പെടെ മുഴുവൻ ഒഴിവുവന്ന അദ്ധ്യാപക തസ്തികകളിലും അദ്ധ്യാപകരെ നിയമിക്കുക
അദ്ധ്യാപകരുടെ കുറവ് കാരണം കുട്ടികളുടെ പഠനം വളരെയധികം പ്രയാസകരമായ അവസ്ഥയിലാണ് ഉള്ളത്
സി ബി എസ് ഇ യുടെ ത്രിഭാഷാ നയം നടപ്പിലാക്കരുതെന്നും വിദ്യാർത്ഥികൾക്ക് ആശങ്കയും സമ്മർദ്ധമുണ്ടാക്കുന്നുവെന്നും വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാഹി ജില്ലാ മുസ്ലിം ലിഗ് നേതാക്കൾ എം എൽ എ അഡ്വ: ടി.അശോക് കുമാറുമായാ ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു
നിവേദക സംഘത്തിൽ
മാഹി ജില്ലാ മുസ്ലിം ലിഗ് പ്രസിഡൻ്റ് എ വി സലാം, സെക്രട്ടറി പി.കെ ബദറുദ്ധീൻ ,ഇസ്മായിൽ ചങ്ങരോത്ത് ,എ വി ഇസ്മായിൽ, പി.ടി കെ റഷീദ്, ദുബൈ മാഹി കെ എം സി സി ട്രഷറർ ഫസൽ മുഹമ്മദ് പന്തക്കൽ, ഉസ്മാൻ പളളൂർ, ഷമീൽ കാസിം അൻസീർ പളളിയത്ത്, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment