o മയ്യഴി വിമോചന സമര നേതാവ്:.ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികദിനം ആഘോഷിച്ചു
Latest News


 

മയ്യഴി വിമോചന സമര നേതാവ്:.ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികദിനം ആഘോഷിച്ചു

 *മയ്യഴി വിമോചന സമര നേതാവ്:.ഐ.കെ.കുമാരൻ മാസ്റ്റർ ജന്മവാർഷികദിനം ആഘോഷിച്ചു*



മാഹി വിമോചനസമര നേതാവും മുൻ എം.എൽ.എയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 123ാം ജന്മവാർഷിക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാഹി സ്റ്റാച്യു ജംഗ്ഷനിലുള്ള ഐ.കെ.കുമാരൻ മാസ്റ്ററുടെ അർദ്ധകായ പ്രതിമയിലും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, സി.ഇ.ഭരതൻ എന്നിവരുടെ പ്രതിമയിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടന്നു. ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗാന്ധിയേയൻ കീഴന്തൂർ പത്മനാഭൻ നിർവ്വഹിച്ചു. എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദ്, ടി.എം.സുധാകരൻ, കെ.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, അജയൻ പൂഴിയിൽ, അൻസിൽ അരവിന്ദ്, കെ.എം. പവിത്രൻ , അലി അക്ബർ ഹാഷിം, എം.എ.കൃഷ്ണൻ സംസാരിച്ചു. ഐ.കെ.യുടെ കുടുംബാഗങ്ങളും സംബന്ധിച്ചു.


Post a Comment

Previous Post Next Post