മേലെ മുക്കാളിയിലെ മണ്ണിടിച്ചിൽ : ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു
ചോമ്പാല : ദേശീയ പാത നവീകരണതിൻ്റെ ഭാഗമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന മേലെ മുക്കാളിയിൽ തിങ്കളാഴ്ച്ച ഉച്ചയോടെ എൺപത് മീറ്ററോളം നീളത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
സംഭവം നടന്ന് ഇത് വരെ ദുരന്ത നിവാരണ ചുമതല വഹിക്കുന്നവരോ,എൻ എച്ച് എ ഐ അധികൃതരോ സ്ഥലം സന്ദർശിക്കാത്തത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ അര മണിക്കൂറിലേറെ നേരം ദേശീയ പാത ഉപരോധിച്ചു
തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി
സബ് കലക്ടർ സംഭവ സ്ഥലത്തെത്തുമെന്ന ഉറപ്പിന്മേൽ ജനങ്ങൾ താത്കാലികമായി ഉപരോധം അവസാനിപ്പിച്ചു
ഇന്നലെ നിർമ്മാണ തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മണ്ണിടിഞ്ഞത്.
കൈതോക്കുന്നുമ്മൽ ദേവരാജൻ , പുനത്തിൽ സനിൽ, വടക്കേ പുനത്തിൽ അഭിലാഷ് എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലാണ്
കഴിഞ്ഞ ദിവസവും നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു

Post a Comment