*അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു;*
*ശ്രദ്ധേയമായി ജനപങ്കാളിത്തം*
ദേശീയ ആയുർവേദ ദിനാചരണത്തിന്റെയും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള 'സേവാ സങ്കൽപ്പ് അഭിയാൻ' സേവന വാരത്തിന്റെ ഭാഗമായി അഴിയൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ വിഭാഗവും അഴിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്.
അഴിയൂർ: മാഹിറെയിൽവേ സ്റ്റേഷന് സമീപമുള്ള കുനിയിൽ ബിൽഡിംഗിൽ നടന്ന ക്യാമ്പിൽ നൂറോളം പ്രദേശവാസികൾ പങ്കെടുത്തു.
സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ആയുർവേദ മെഡിക്കൽ കോളേജ് പ്രതിനിധി ഡോ. ജഗദീഷ് , പ്രതിരോധ ആരോഗ്യപരിപാലന രംഗത്ത് ആയുർവേദത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഇത്തരം ജനകീയ ക്യാമ്പുകൾ സാധാരണക്കാരിലേക്ക് ആരോഗ്യസേവനങ്ങൾ എത്തിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിച്ചു.
മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും സംഘാടകരും ഡോക്ടർമാരുമായി സംവദിക്കുകയും ചെയ്തു.
ഇത്തരം സമൂഹാധിഷ്ഠിത ആരോഗ്യപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ചടങ്ങിൽ വാർഡ് വികസനസമിതി കൺവിനർ ശശിധരൻ തോട്ടത്തിൽ, FNHW ഫെസിലിറ്റേറ്റർ ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. CDS മെമ്പർ രേഷ്മ കുറുമലിൽ, ആശാവർക്കർ പ്രസന്ന, വാർഡിലെ വിവിധ സേവാ പ്രവർത്തകർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത 100 ഓളം രോഗികൾക്ക് സൗജന്യ പരിശോധനയും തുടർചികിത്സാ നിർദ്ദേശങ്ങളും ഔഷധങ്ങളും വിതരണം ചെയ്തു.
ആവശ്യമായ രോഗികൾക്ക് ലബോറട്ടറി പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി ചെയ്തുകൊടുത്തു.
ആയുർവേദ മെഡിക്കൽ കോളേജിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജഗദീഷ് , ഡോ. സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എന്നിവർ പരിശോധയ്ക്ക് നേതൃത്വം നല്കി
കോളേജിലെ ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, നഴ്സിംഗ് ജീവനക്കാർ എന്നിവർക്കൊപ്പം 4 ഇന്റേൺമാരും 8 ഫൈനൽ ഇയർ ബി.എ.എം.എസ് വിദ്യാർത്ഥികളും വോളന്റിയർമാരായി ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു. സാധാരണക്കാർക്ക് മികച്ച വൈദ്യോപദേശവും ചികിത്സയും സ്വന്തം നാട്ടിൽ ലഭ്യമാക്കാൻ സാധിച്ച ക്യാമ്പ് വലിയ ജനപ്രീതി നേടി...


Post a Comment