പുതുച്ചേരിയിൽ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന മാഹി എം എൽ എ യുടെ ആവശ്യം കേന്ദ്രത്തോട് ചോദിച്ച് അഭ്യന്തര മന്ത്രി നമശിവായം*
പുതുച്ചേരിയിൽ മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് സ്ഥാപിക്കണമെന്ന് ഗവർണറുറെ നയപ്രഖ്യാപനത്തിന്റെ മറുപടി പ്രസംഗത്തിൽ മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായം ആവശ്യപ്പെട്ടു.
പുതുച്ചേരിയുടെ അത്രയും ജനസംഖ്യ ഇല്ലാത്ത കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ ഹൈക്കോടതി ബഞ്ച് നിലവിലുണ്ട്.
ഇതിനായി നമശിവായം ന്യൂഡൽഹിയിൽ കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാളിനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾക്ക് ചെലവ് കുറഞ്ഞതും വേഗത്തിലും എളുപ്പത്തിലും നീതി ലഭ്യമാക്കുക എന്നതാണ് ഈ ആവശ്യമുന്നയിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് നമശിവായം നിവേദനത്തിൽ വിശദീകരിച്ചു.
പുതുച്ചേരിയിൽ മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് സ്ഥാപിക്കുന്നത് പ്രദേശത്തെ നിയമ-നീതി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേസുകൾക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനാകും. കൂടാതെ കാര്യക്ഷമമായും വേഗത്തിലും സാമ്പത്തികമായി പ്രയോജനകരമായും നീതി ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.
ഇതിന് മറുപടിയായി, പുതുച്ചേരി സർക്കാരിന്റെ ആവശ്യം വേഗത്തിൽ പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ നമശിവായത്തിന് ഉറപ്പ് നൽകി.
നിലവിൽ കേസുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നത് ഭരണ സ്തംബനത്തിനും അധിക ചിലവിനും കാരണമാകുന്നു എന്ന് എം എൽ എ അശോക് കുമാർ പറഞ്ഞു. 2017 ൽ ഇതേ ആവശ്യം അന്നത്തെ മാഹി എം എൽ എ ഡോ: രാമചന്ദ്രൻ മാസ്റ്ററും ആവശ്യപ്പെട്ടിരുന്നു

Post a Comment