*മുൻ സൈനികർക്കും വിധവകൾക്കും ₹5,000 ഉത്സവ ധനസഹായം*
മാഹി: 2025-26 വർഷത്തേക്കുള്ള ഉത്സവ ധനസഹായമായി 60 വയസ്സിന് മുകളിൽ പ്രായമുള്ള മുൻ സൈനികർക്കും പ്രായഭേദമന്യേ മുൻ സൈനികരുടെ വിധവകൾക്കും പുതുച്ചേരി സർക്കാർ ₹5,000 വീതം നൽകും.
സൈനിക ക്ഷേമ വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ധനസഹായം അനുവദിക്കുന്നത്. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
യോഗ്യരായ ഗുണഭോക്താക്കൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 15 വരെ ഓഫീസ് പ്രവർത്തനസമയത്ത് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തി അക്വിറ്റൻസിൽ ഒപ്പുവയ്ക്കണം.
സൈനിക ക്ഷേമ വകുപ്പ് നൽകിയ ESM തിരിച്ചറിയൽ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0490-2332222 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment