o വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് റൂട്ട് മാറ്റം
Latest News


 

വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് റൂട്ട് മാറ്റം

 *വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് റൂട്ട് മാറ്റം*



വടകര: ദേശീയപാതയിൽ വടകര ആശാ ഹോസ്പിറ്റൽ മുതൽ എം.ആർ.എ. ഹോട്ടൽ വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 6 മണി മുതൽ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


പൊതുജനങ്ങളുടെയും ഡ്രൈവർമാരുടെയും സൗകര്യാർത്ഥം പോലീസ് നിർദ്ദേശിച്ച ഗതാഗത ക്രമീകരണങ്ങൾ താഴെ പറയുന്നതാണ്:


കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: കരിമ്പനപ്പാലത്ത് നിന്ന് തിരിഞ്ഞ് എടോടി, പഴയ ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് വഴി പെരുവൊട്ടും താഴെ എത്തി ദേശീയപാതയിലേക്ക് പ്രവേശിക്കണം.


കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: ആശാ ഹോസ്പിറ്റലിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് റോഡിന്റെ പടിഞ്ഞാറു വശത്തുകൂടി കടന്നുപോകണം.


തിരുവള്ളൂർ ഭാഗത്തുനിന്നുള്ള ബസുകൾ: നാരായണ നഗരത്തിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിച്ച് മടങ്ങണം.


കൈനാട്ടി ഭാഗത്തുനിന്നുള്ള ബസുകൾ: ആശാ ഹോസ്പിറ്റലിന് സമീപം ആളെ ഇറക്കി തിരികെ പോകേണ്ടതാണ്.


കൊയിലാണ്ടി/പയ്യോളി ഭാഗത്തുനിന്നുള്ള ബസുകൾ: കരിമ്പനപ്പാലം, എടോടി വഴി ലിങ്ക് റോഡിലെത്തി യാത്രക്കാരെ ഇറക്കി സർവീസ് റോഡ് വഴി തിരികെ സർവീസ് നടത്തണം.


ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ യാത്രക്കാർ സമയബന്ധിതമായി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post