*അഴിയൂരിലെ പാട്ട് കൂട്ടത്തിന് ഇനി സ്വന്തം ലോഗോ.*
അഴിയൂർ കേന്ദ്രീകരിച്ച് സംഗീത സാന്ദ്രമാക്കിക്കൊണ്ടിരിക്കുന്ന പാടാം നമുക്ക് പാടാം ഗ്രൂപ്പിൻ്റെ ലോഗോ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
ആധുനിക കാലത്ത് പാട്ടു കൂട്ടങ്ങൾക്ക് യുവതലമുറയെ ദുശ്ശീലങ്ങളിൽ നിന്നും വ്യതിചലിപ്പിച്ച് നല്ല നടപ്പിന് പ്രാപ്തരാക്കാൻ സാധിക്കുമെന്നും പഴയ തലമുറ മയക്കുമരുന്നിനും മദ്യാസക്തിക്കും ബദലായി കലകളെ വളർത്തിയിരുന്നു എന്നും അദ്ദേഹം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു വ്യക്തമാക്കി.
ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ ചെയർമാൻ
ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.
നവാസ് നെല്ലോളി, മഹമമൂദ് ഫനാർ,മാലതി കൃഷ്ണൻ, സീമന്തിനി അഴിയൂർ,സുശീല അഴിയൂർ, രാജൻ തീർത്ഥം, ചന്ദ്രബാബു അഴിയൂർ, മഹിജ അഴിയൂർ, യൂസഫ് ഏ.വി, സ്മിത സരയൂ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സജ്‌ന.സി.കെ നന്ദി പറഞ്ഞു.

Post a Comment