o സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയ്ക്കെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു
Latest News


 

സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയ്ക്കെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു

 സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയ്ക്കെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു



 ഡിസംബർ ജനവരി മാസത്തെ റേഷനരി മാഹിയിൽ ഇറക്കിയിട്ട് ഒരു മാസം പിന്നീടു കയാണ്.ഇതുവരെ അരി വിതരണം ചെയ്യാൻ അധികാരികൾ തയ്യാറാക്കാത്തതിൽ  പലവട്ടം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ ബന്ധപ്പെട്ടവരെ നേരിട്ട് കാണുകയും മെമ്മോറാ ണ്ടം കൊടുക്കുകയും ചെയ്തിട്ടുണ്ടും അരി വിതരണം ചെയ്യാൻ കാലതാമസം ഉണ്ടാകുന്നതിനെ പറ്റിയും ഇറക്കി വെച്ച റേഷനരി തിരിച്ച് പോണ്ടിച്ചേരിയിലേക്ക് കൊണ്ട് പോകാൻ മേലുദ്യോഗസ്ഥൻ്റെ ഉത്തരവ് വന്ന കാര്യത്തെ പറ്റി അന്വേഷിച്ചപ്പോൾ അത്തരം ഒരു ഉത്തരവ് ഉണ്ട് എന്ന് അഡ്മിനിസ്റ്റേറ്റർ പറഞ്ഞത് പ്രകാരംഒരു കാരണവശാലും ഇവിടെ ഇറക്കി വെച്ച അരി തിരിച്ച് കൊണ്ട് പോകാനുള്ള അധികൃതരുടെ തിരുമാനം അംഗീകരിക്കില്ല എന്ത് വിലകൊടുത്തും ജനങ്ങള സംഘടിപ്പിച്ച് മാഹിബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റി അത്തരംനിക്കത്തെ മുന്നിൽ നിന്ന് തടയുമെന്നും  അതുമായി ബന്ധപെട്ട് ഉണ്ടാകുന്ന ഭവിഷ ത്തുകൾക്ക് പൂർണ്ണ ഉത്തരവാദി സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് മാത്രമായിരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ്റെ നേതൃത്വത്തിൽ പോയ പ്രതിനിധി സംഘം മാഹി അഡ്മിനിസ്റ്റേറ്റർക്ക് മുന്നറിയിപ്പ് നൽകി

പിപി വിനോദൻ, കെ. ഹരിന്ദ്രൻ , ഷാജു കാനം എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post