o രാജീവ്ജി കൾച്ചറൽ ആൻ്റ് സോഷ്യൽ മൂവ്മെൻ്റ് പതിനഞ്ചാം വാർഷികാഘോഷം
Latest News


 

രാജീവ്ജി കൾച്ചറൽ ആൻ്റ് സോഷ്യൽ മൂവ്മെൻ്റ് പതിനഞ്ചാം വാർഷികാഘോഷം

 രാജീവ്ജി കൾച്ചറൽ ആൻ്റ്  സോഷ്യൽ മൂവ്മെൻ്റ് പതിനഞ്ചാം വാർഷികാഘോഷം



മാഹി: രാജീവ്ജി കൾച്ചറൽ ആൻ്റ് സോഷ്യൽ മൂവ്മെൻ്റ് - മാഹിയുടെ പതിനഞ്ചാം വാർഷികാഘോഷവും, ജനറൽ ബോഡി യോഗവും നടന്നു.മുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.അശരണരെ കൈ പിടിച്ച് ഉയർത്താൻ ഇത്തരം സംഘടനകൾ മുന്നോട്ട് വരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രമേശ് പറമ്പത്ത് പറഞ്ഞു. രക്ഷിതാക്കളുമായി സഹകരിച്ച് കുട്ടികൾക്ക് ഈ സംഘടന മോട്ടിവേഷൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

    മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. മെമ്പർ വി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സംഘടന ചെയർമാൻ ജിതേഷ് വാഴയിൽ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, ഐ.എൻ.ടി യു.സി. നേതാവ് കെ.ഹരീന്ദ്രൻ, ആശാലത എന്നിവർ സംസാരിച്ചു.കോൺഗ്രസ്സിലെ പഴയ കാല പ്രവർത്തകർക്ക് രമേശ് പറമ്പത്ത് ഉപഹാരം നൽകി ആദരിച്ചു.

Post a Comment

Previous Post Next Post