പെരിങ്ങാടി റെയിൽവേ ഗേറ്റിലെ യാത്രാദുരിതം: ജനകീയ കൺവെൻഷൻ നടത്തി.
ന്യൂമാഹി :
പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യവുമായി ന്യൂ മാഹിയിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.കെ.സെയിത്തു, കെ.എം.സുഗിനേഷ്, ടി.എച്ച്.അസ്‌ലം, സി.കെ.പ്രകാശൻ, പി.സി.റിസാൽ, വി.കെ.അനീഷ് ബാബു, കണ്ട്യൻ സുരേഷ് ബാബു, അനീഷ് കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി കെ റീജ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എ.ഷർമിരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പി.ഹസീന, പി.കെ.സുനിത, വൈശാഖ് മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ജനകീയ കമ്മിറ്റി ഭാരവാഹികളായി ഷാഫി പറമ്പിൽ എംപി, കാരായി രാജൻ എംഎൽഎ (രക്ഷാധികാരികൾ) അർജുൻ പവിത്രൻ (ചെയർമാൻ), പി.പ്രസന്ന, സി.കെ.റീജ, കെ.എം.സുഗിനേഷ്, പി.പി.ഹസീന, പി.കെ.സുനിത, വൈശാഖ് മുരളീധരൻ (വൈസ് ചെയർ പേഴ്സൺ), ടി.എച്ച്.അസ്‌ലം (ജനറൽ കൺവീനർ), കെ.സിജു, കെ.സുലൈമാൻ, വി.കെ.അനീഷ് ബാബു, കെ.സി.ബുദ്ധദാസ്, പ്രജീഷ് മഠത്തിൽ (കൺവീനർ)
എന്നിവരെ തിരെഞ്ഞെടുത്തു.

Post a Comment