o എസ്.ജാനകി അനുസ്‌മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു
Latest News


 

എസ്.ജാനകി അനുസ്‌മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

 *എസ്.ജാനകി അനുസ്‌മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു.*



 അഴിയൂർ സൗഹൃദ കൂട്ടായ്മയും അഴിയൂരിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ പാടാം നമുക്ക് പാടാം ഗ്രൂപ്പും സംയുക്തമായി ഗാനകോകിലം എസ്. ജാനകി അനുസ്മരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു.


അനുസ്‌മരണ പരിപാടി പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായ ഹരികുമാർ ഹരേറാം ഉത്‌ഘാടനം ചെയ്തു. സംഗീതം പഠിക്കാതെ ആറ് പതിറ്റാണ്ടിലേറെയുള്ള സംഗീത ജീവിതത്തിൽ ഭാവതീവ്രമായ ആലാപന ശൈലി കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ദക്ഷിണേന്ത്യയുടെ വാനമ്പാടിയാണ്  എസ്. ജാനകിയമ്മ എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.ഗാന കോകിലം എസ്. ജാനകിയമ്മയുടെ  ശബ്‌ദ മാധുര്യം മറ്റാർക്കും അനുകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. 


   രാജൻ തീർത്ഥം സ്വാഗതം പറഞ്ഞ അനുസ്മരണ ചടങ്ങിൽ അഴിയൂർ സൗഹൃദ കൂട്ടായ്മയുടെ ചെയർമാൻ   ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.

 കെ.പി.വിജയൻ, പി.കെ.കോയ മാസ്റ്റർ, സുനിത ഗോവിന്ദ്,ചന്ദ്രബാബു, പ്രതീശൻ ചോമ്പാല,മാലതി കൃഷ്ണൻ അഴിയൂർ,വിജയ് പ്രകാശ്, സി.കെ. ബാബു ചോമ്പാല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.   റഹിം അഴിയൂർ മഹമ്മൂദ് ഫനാർ,ബേബി സുശീല ബിലഹരി,സജ്ന.സി.കെ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ  ഷെമീറ റഫീഖ് എന്നിവർ

 നേതൃത്വം നൽകി.

സംഗീത സായാഹ്നം പ്രോഗ്രാം പ്രശസ്ത ഗായിക   വിജയ പ്രകാശിൻ്റെ നേതൃത്വത്തിൽ അഴിയൂർ,ചോമ്പാൽ, കല്ലാമല,മാഹി എന്നീ പ്രദേശങ്ങളിലുള്ള ഗായകർ ശ്രദ്ധേയമാക്കി.

Post a Comment

Previous Post Next Post