o ഗുരുമന്ദിരത്തിൽ രജത ജൂബിലിയാഘോഷം 27, 28 തീയ്യതികളിൽ
Latest News


 

ഗുരുമന്ദിരത്തിൽ രജത ജൂബിലിയാഘോഷം 27, 28 തീയ്യതികളിൽ

 ഗുരുമന്ദിരത്തിൽ രജത ജൂബിലിയാഘോഷം 27, 28 തീയ്യതികളിൽ



മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ആൻ്റ് യൂത്ത് സെൻ്ററിൽ ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി - ഗുരു ജയന്തി ആഘോഷങ്ങൾ 27, 28 തീയ്യതികളിൽ നടക്കും.27 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സാംസ്ക്കാരിക സമ്മേളനം .അഡ്വ.ടി.അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ മാതൃസമിതി വൈസ് പ്രസിഡൻ്റ് വസന്ത കുമാരി വേണുഗോപാൽ പ്രഭാഷണം നടത്തും. തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കും.

    28 ന് ഗുരുപൂജ, തുടർന്ന് 12 മണി മുതൽ സമൂഹ സദ്യ.വൈകിട്ട് 7.30 ന് 'സോൾ ഓഫ് മ്യൂസിക്ക് ' ഗാനമേളയോടെ സമാപനം

Post a Comment

Previous Post Next Post