കോടിയേരി സ്മൃതി സെമിനാർ.സെപ്തംബർ 20 ന് ചൊക്ലിയിൽ. സംഘാടക സമിതി രൂപീകരിച്ചു.
ചൊക്ലി: കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെയും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോടിയേരി സ്മൃതി സെമിനാർ സെപ്തംബർ 20 ന് ചൊക്ലിയിൽ നടക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം യു വാസുകി, കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്ക്, മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ എന്നിവർ പങ്കെടുക്കും.
സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി മൊയാരം മന്ദിരം മാമൻ വാസു സ്മാരക ഹാളിൽ ചിത്രക്കാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പവിത്രൻ മൊകേരി അധ്യക്ഷനായി. കെ കെ സുധീർകുമാർ, വി കെ രാകേഷ്, ഡോ.എ പി ശ്രീധരൻ, പി കെ മോഹനൻ, സിറോഷ് ലാൽ ദാമോദരൻ, പി ടി സോഫിയാമ്മ എന്നിവർ സംസാരിച്ചു. എം അജയകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ.എ പി ശ്രീധരൻ (ചെയർമാൻ).എൻ അനൂപ്, കെ എം സപ്ന,എം കെ വിശ്യൻ, കെ പി സജീന്ദ്രൻ, എം അജയകുമാർ, ഡി ദീപ്തി, പി ദിനേശൻ, സി സി നിഷാനന്ദ് (വൈസ്. ചെയർമാൻ).ഒ അജിത്കുമാർ (കൺവീനർ). പി കെ മോഹനൻ, സിറോഷ് ലാൽ ദാമോദരൻ, ടി ടി കെ ശശി, ഡോ.ടി കെ മുനീർ, പി ടി സോഫിയമ്മ, ആർ സന്ദീപ്, ജ്യോതി കേളോത്ത്, ടി ടി വേണു (ജോയിന്റ്
കൺവീനർ).കെ പ്രദീപൻ (ട്രഷറർ)

Post a Comment