o മാഹി പൂഴിത്തല SKBS റോഡിൽ വെള്ളക്കെട്ട് രൂക്ഷം* *ജനം ദുരിതത്തിൽ
Latest News


 

മാഹി പൂഴിത്തല SKBS റോഡിൽ വെള്ളക്കെട്ട് രൂക്ഷം* *ജനം ദുരിതത്തിൽ

 *മാഹി പൂഴിത്തല SKBS റോഡിൽ വെള്ളക്കെട്ട് രൂക്ഷം*
*ജനം ദുരിതത്തിൽ*



*കലിമ സാംസ്കാരിക വേദി മാഹി എം എൽ എ യ്ക്ക് നിവേദനം നൽകി*


മാഹി പൂഴിത്തല SKBS ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട് കാരണം പരിസരത്തുള്ള വീട്ടുകാർക്കും, വിദ്യാർത്ഥികൾക്കും, ഇതിലെ കടന്ന് പോകുന്ന വാഹന യാത്രക്കാർക്കും, കാൽ നട യാത്രക്കാർക്കും ദുരിതമായി

മാഹി ഹോസ്പിറ്റൽ, പി.കെ രാമൻ സ്കൂൾ, ശ്രീ കൃഷ്ണ ക്ഷേത്ര റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണിത്

പല ഭാഗങ്ങളിൽ നിന്നു വരുന്ന വെള്ളം

ഡ്രൈനേജ് ക്ലിൻ ചെയ്യാത്തത് ഓവർഫ്ലോ  വെള്ളക്കെട്ടിന്  കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം

നേരത്തെ വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നുo

വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലിമ സാംസ്കാരിക വേദി ഭാരവാഹികൾ എം എൽ  എ അഡ്വ: ടി. അശോക്ക് കുമാറിന് നിവേദനം നൽകി

കലിമ സാംസ്കാരിക ഭാരവാഹികളായ അൻസിർ പള്ളിയത്ത്, പി.ഫാഇസ്, അൻസാർ പി, സാദിഖ്, സമീർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post