o പോക്സോ കേസ് പ്രതി ചോമ്പാല പോലീസ് പിടിയിൽ
Latest News


 

പോക്സോ കേസ് പ്രതി ചോമ്പാല പോലീസ് പിടിയിൽ

 പോക്സോ കേസ് പ്രതി ചോമ്പാല പോലീസ് പിടിയിൽ



പോക്സോ കേസ് പ്രതി ചോമ്പാല പോലീസ് പിടിയിൽ. വടകര ചെരണ്ടത്തൂർ സ്വദേശി ചന്ദ്രൻ 'എൻ എം (59) S/o കണ്ണൻ, നീലിയേടത്ത് മീത്തൽ (H) ചെരണ്ടത്തൂർ (PO) മണിയൂർ, വടകര എന്നയാളെയാണ് ചോമ്പാല പോലീസ് സമർത്ഥമായി പിടികൂടിയത്. കഴിഞ്ഞ ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് ബസ്സിൽ പോകുകയായിരുന്ന വിദ്യാർത്ഥിയെ മുക്കാളിയിൽ വെച്ച് പ്രതി ലൈംഗിക അതിക്രമം നടത്തുകയും സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ വടകരയിലേക്ക് 'കടത്തികൊണ്ടു പോകുയും ആയിരുന്നു.  ബസ്സിലെ CCTV യിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ആക്രമത്തിനരായ കുട്ടിയിൽ നിന്നും ശേഖരിച്ച പ്രതിയെ കുറിച്ചുള്ള അടയാള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പഴുതsച്ച ശാസ്ത്രീയമായ അന്വേഷണത്തിൽ രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷിച്ച് ഒടുവിൽ  പ്രതിയെ പിടികൂടുകയായിരുന്നു.  വടകര JFCM കോടതിയിൽ ഹാജരാക്കിയ 'പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.  ചോമ്പാല SHO ഷമീൽ പി.പി, ASI സിജിൽ കുമാർ, SCPO ഷമീർ വി.കെ.ടി, CPO രജീഷ് ആർ, CPO രാജേഷ് എം. കെ, CPO ശ്രീജേഷ് 'സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്

Post a Comment

Previous Post Next Post