o അഴിയൂർ–വെങ്ങളം ദേശീയപാത: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ
Latest News


 

അഴിയൂർ–വെങ്ങളം ദേശീയപാത: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ

അഴിയൂർ–വെങ്ങളം ദേശീയപാത: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ



ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈ കൊണ്ടു

 സർവീസ് റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കും ,വെള്ളക്കെട്ട്, ഡ്രെയിനേജ് പ്രശ്നങ്ങൾക്ക് മുൻഗണന നൽകും ,വീതി കുറഞ്ഞ സർവീസ് റോഡുകൾക്ക് കൂടുതൽ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും , മുക്കാളിയിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കൽ പരിഗണിക്കും,ചേമഞ്ചേരി വെറ്റിലപ്പാറ, അണേല, പാലയാട്ടുനട, കെ.ടി. ബസാർ, നാദാപുരം റോഡ്, മീത്തലെ മുക്കാളി എന്നിവിടങ്ങളിൽ അണ്ടർപാസുകളുടെ സാധ്യത പരിശോധിക്കും , പഴങ്കാവിൽ ഓവർപാസ്, കൂടുതൽ ഫൂട്ട് ഓവർബ്രിഡ്ജുകൾ എന്നിവയും പരിശോധിക്കും , ജൂലൈ 9-ന് റവന്യൂ-ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടക്കും. തുടർന്ന് ഷാഫി പറമ്പിൽ എംപി, എംഎൽഎമാർ, ജില്ലാ കളക്ടർ എന്നിവർ ചേർന്ന് സംയുക്ത സന്ദർശനം നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.

Post a Comment

Previous Post Next Post