o വെള്ളക്കെട്ട്: അധികൃതർ മൗനത്തിൽ; ജനം ദുരിതത്തിൽ*
Latest News


 

വെള്ളക്കെട്ട്: അധികൃതർ മൗനത്തിൽ; ജനം ദുരിതത്തിൽ*

 *വെള്ളക്കെട്ട്: അധികൃതർ മൗനത്തിൽ; ജനം ദുരിതത്തിൽ*



പള്ളൂർ സബ് സ്റ്റേഷനു സമീപത്തുകൂടെ താഴെ ചൊക്ലിക്ക് പോവുന്ന റോഡിൽ വെള്ളക്കെട്ട് കാരണം പൊതുജനങ്ങൾ ദുരിതത്തിലായിരിക്കയാണ്. പ്രശ്നപരിഹാരം കാണെണ്ട ബന്ധപ്പെട്ട അധികൃതരാണെങ്കിൽ മൗനത്തിലിരിക്കയാണ്.

പള്ളൂർ സബ് സ്റ്റേഷന്റെ വശത്തുകൂടെ താഴെ ചൊക്ലിക്ക് പോകുന്ന റോഡിൽ ഹോളോ ബ്രിക്സ് നിർമ്മാണ ശാലയ്ക്ക് സമീപത്തുളള വഴിയിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. ഇതിലൂടെ കടന്നുപോവുന്ന കാൽനടയാത്രക്കാരും സമീപപ്രദേശത്ത് താമസിക്കുന്നവരും വളരെയെറെ ദുരിതമനുഭവിക്കുകയാണ്. മഴ തുടങ്ങിയാൽ മാസങ്ങളോളം ഇവിടെ മലിന ജലം കെട്ടിക്കിടക്കുകയാണ്. വീട്ടുകളിലെ കിണറുകൾ മലിനമായിക്കിടക്കുന്നതിനാൽ പകർച്ച വ്യാധിയുടെ വ്യാപനത്തിന് സാധ്യതയെറുകയാണ്. പള്ളൂരിൽ നിന്നും ചൊക്ലി ക്കുള്ള എളുപ്പവഴിയായതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി ഉപയോഗിക്കുന്നതും ഈ വഴിയാണ്. ഈ പ്രദേശത്തെ ജനങ്ങളും നാട്ടുകാരും അഭിമുഖികരിക്കുന്ന ദുരിതം നിരന്തരമായി റീജ്യണൽ അഡ്മിനിസ്ട്രേറ്റരുടെയും മുനിസിപ്പാൽ കമ്മീഷണരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കാലങ്ങളായി വെള്ളം ഒഴി പോവുന്ന ചാലുകൾ മണ്ണിട്ടു നികത്തിയതിനാലാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത്. കൈയ്യറിയ സ്ഥലം സർവ്വേവകുപ്പ് അളന്നുതിട്ടപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അഡ്മിനിസ്ട്രേറ്ററേയും മുനിസിപ്പാൽ കമ്മിഷണരെയും സമീപിച്ച് പ്രശ്നപരിഹാരത്തിനായി ആവശ്യപ്പെട്ടത്.


Post a Comment

Previous Post Next Post