*ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു : എസ്.വൈ,എസ്*
ന്യൂമാഹി : പരിമഠം ബീച്ച് എസ്,വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ഖത്തിബ് എം. എൻ ഹുസൈൻ സഖാഫി അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മിസ്ബാഹി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും ആംബുലൻസ് ഫ്ലാഗ് ഓഫ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നിർവഹിച്ചു.പെരിങ്ങാടി ഖാളി ഷുക്കൂർ മുസലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ
പ്രഫ.യു സി മജീദ് സാഹിബ് ആശംസ പ്രഭാഷണം പറഞ്ഞു. പരിമഠം സാന്ത്വനം സെക്രട്ടറി ശിനോഫ് സ്വാഗതവും പി കെ അമീൻ നന്ദിയും പറഞ്ഞു.

Post a Comment