*ജന്മദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് മാതൃകയായി മാഹി എം എൽ എ അഡ്വ. ടി അശോക് കുമാർ*
മാഹി:"ജന്മദിനത്തിന്റെ ഏറ്റവും വലിയ സമ്മാനം – ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന രക്തദാനം." എന്ന സന്ദേശവുമായി ഇന്ന് ജന്മദിനത്തിൽ തൻ്റെ രക്‌തം ദാനം ചെയ്യുന്നതിനോടൊപ്പം ഒപ്പമുള്ളവരെയും പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പുതുതലമുറക്ക് പ്രചോദനം പകർന്ന് ജന്മദിനം ആഘോഷമാക്കി മാഹി എം എൽ എ അഡ്വ. ടി അശോക് കുമാർ
മാഹി മേരി മാതാ കമ്യൂണിറ്റി ഹാളിൽ വെച്ച് ബ്ളഡ് ഡൊണേറ്റഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും , കോഴിക്കോട് എം വി ആർ ക്യാൻസർ സെൻ്റർ ആൻ്റ് റിസർച്ചിൻ്റെയും സഹകരണത്തോടെ നടന്ന പരിപാടി ലയൺസ് ക്ളബ് മുൻ പ്രസിഡണ്ട് ക്യാപ്റ്റൻ കെ കുഞ്ഞികണ്ണൻ്റെ അധ്യക്ഷതയിൽ മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ട് എം എൽ എയുടെ ജന്മദിനം ആഘോഷിച്ചു.
മാഹി പോലീസ് സൂപ്രണ്ട് ധനശേഖരൻ , മാഹി ബസലിക്ക റെക്ടർ സെബാസ്‌റ്റ്യൻ കരേക്കാട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
എം എൽ എ അഡ്വ. ടി അശോക് കുമാർ മറുപടി ഭാഷണം നടത്തി
ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡച്ച് പി പി റിയാസ് സ്വാഗതവും, ബ്ളഡ് ഡൊണേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഫസൽ ചാലാട് നന്ദിയും പറഞ്ഞു
മാഹി മാഹാത്മാഗാന്ധി കോളേജ് ,ഇന്ദിരാ ഗാന്ധി പോളി ടെക്നിക്ക് ,
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ രക്തദാനത്തിൽ പങ്കാളികളായി.
നൂറിലധികം പേർ പങ്കെടുത്ത രക്തദാനക്യാമ്പ് മാഹിയിൽ നടന്ന ഏറ്റവും വലിയ രക്തദാന ക്യാമ്പായി മാറി
അനിൽ കുമാർ കെ, സുനിൽ, അജയൻ കെ, ഉഷസ്, റയീസ് മാടപ്പീടിക, നിഖിൽ രവീന്ദ്രൻ , ഒ പി പ്രശാന്ത് എന്നിവർ നേതൃത്വം നല്കി









Post a Comment