o ഏകദിന പഠന ശിബിരം ഇന്ന് മാഹിയിൽ
Latest News


 

ഏകദിന പഠന ശിബിരം ഇന്ന് മാഹിയിൽ

 ഏകദിന പഠന ശിബിരം ഇന്ന് മാഹിയിൽ



മാഹി : ഭാരത മാകെ നടന്ന് കൊണ്ടിരിക്കുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺമഹാ ഭിയാന്റ ഭാഗമായി ബിജെപി മാഹി മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിൽ (ജൂലായ് 5 ന് ) നടത്തുന്ന ഏകദിന പഠന ശിബിരം ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ മാഹി ലാ ഫാർമ റോഡിലുള്ള കോ- ഒപ്പറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


ബിജെപി കേരള സംസ്ഥാന ജന: സിക്രട്ടറി എം.ടി. രമേശ് ശിബിരം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് പി പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വക്താവ് പി.ടി. ജയചന്ദ്രൻ മാസ്റ്റർ, പുതുച്ചേരി മുൻ എം എൽ എ കെ കെ ശെൽവം, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ വി രത്നാകരൻ എൻ. ഹരിദാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കും.

Post a Comment

Previous Post Next Post