സ്വകാര്യ ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റു
ചോമ്പാല -വടകര -തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയും യാത്രക്കാരനെയും കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. തലശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിനികൾക്ക് സീറ്റ് നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്
വൈകുന്നേരം അഞ്ചുമണിയോടെ തലശ്ശേരിയിൽ നിന്നും പുറപ്പെടുന്നതിനിടെ വിദ്യാർഥിനികൾക്ക് സീറ്റ് നൽകിയില്ലെന്ന പേരിൽ തർക്കമുണ്ടായിരുന്നു. പിന്നീട് വടകരയിലെത്തി ബസ് തിരിച്ച് തലശ്ശേരിയിലേക്ക് പോകുമ്പോൾ കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ ബസ് തടയുകയും കണ്ടക്ടറെ പുറത്തിറക്കി മർദിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യാത്രക്കാരനായ അഭിനവിനെയും സംഘം മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങി ഫയലുകൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.
വയറിന് പരിക്കേറ്റ ഇരുവരെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment