ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി എം എസ്) തലശ്ശേരി മേഖല കമ്മിററി ഓഫീസ് വാടിക്കലിൽ ഉദ്ഘാടനം ചെയ്തു
തലശ്ശേരി : .ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി എം എസ്) തലശ്ശേരി മേഖല കമ്മിററി ഓഫീസ് വാടിക്കലിൽ ഉദ്ഘാടനം ചെയ്തു
രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒട്ടോറിക്ഷ തൊഴിലാളികൾ ദൈവദൂതൻന്മാരെ പോലെയാണ് പ്രവർത്തിക്കുന്നത്. കടലിലും സമുദ്രത്തിലും കരയിലും എത്ര വില കൂടിയ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും ജനകിയ വാഹനം ഓട്ടോറിക്ഷയാണ്. സമൂഹത്തിൽ എന്ത് പ്രതിസന്ധി വന്നാലും ആദ്യം ബാധിക്കുന്നത് ഓട്ടോറിക്ഷ തൊഴിലാളികളെയാണ്. തന്നെ വിശ്വസിക്കുന്ന യാത്രക്കാരനെ ലക്ഷ്യത്തിലെത്തിക്കുമ്പോഴാണ് ആനന്ദം ലഭിക്കുന്നത്.
തൊഴിലാളി മേഖലയിൽ പ്രത്യയശാസ്ത്രപരമായായും വ്യത്യസ്തമായാലും ഐക്യവും വിശ്വാസവും ഉണ്ടാകണം. തലശ്ശേരിയിലെ ഏത് ഓട്ടോറിക്ഷ തൊഴിലാളിക്കും ബി എം എസിനെ സമീപിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി എം എസ്) കണ്ണൂർ ജില്ല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു സി എം എസ് ജില്ലാസിക്രട്ടറി ഇ രാജേഷ് ,ജില്ല പ്ര സിഡണ്ട് കെ.വി. ജഗദീശൻ, സംസ്ഥാന സമിതിയംഗം പി.കൃഷ്ണൻ, മേഖല സിക്രട്ടറി എം പ്രസന്നൻ , യൂനിറ്റ് സിക്രട്ടറി കെ.ഷൈജു പ്രസിഡണ്ട് പി പ്രശാന്ത്, വിവിധ ട്രേഡ് യൂനിയൻനേതാക്കന്മാരായ ടി. പി. ശ്രീധരൻ, കെ. സത്താർ ടി.പി രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment